Sub Lead

അനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത് സിബിഐ

അനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത് സിബിഐ
X

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രാഹാമിനെതിരെ കേസെടുത്ത് സിബിഐ. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തത്. എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതയില്‍ സമര്‍പ്പിക്കും. 2015ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ പദവികള്‍ കെ എം എബ്രഹാം വഹിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it