Sub Lead

മങ്കിപോക്‌സ്: കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

മങ്കിപോക്‌സ്: കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും
X

തിരുവനന്തപുരം : മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളുംസഹായങ്ങളും സംഘം നല്‍കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്.സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ കേരളത്തില്‍ കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാന്‍ നടപടി എടുക്കും. പൊസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ അടുത്തു യാത്ര ചെയ്ത 11 പേര്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധിക്കാനും ആണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.ചികിത്സ, ഐസൊലേഷന്‍, വിമാന താവളങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം എന്നിവയില്‍ വിശദമായ മാര്‍ഗ രേഖയും തയാറാണ്.

Next Story

RELATED STORIES

Share it