Sub Lead

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച് ജഡ്ജിമാരെ നിയമിച്ചു

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച് ജഡ്ജിമാരെ നിയമിച്ചു
X

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലേക്കുള്ള അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പിട്ട് വിജ്ഞാപനം ഇറക്കി. ഇതോടെ അഞ്ച് ജഡ്ജിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജഡ്ജി അഹ്‌സനുദ്ദീന്‍ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് സുപ്രിംകോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തത്.

നിയമനം ഇത്രയും കാലം നീണ്ടുപോയതിനെ കഴിഞ്ഞ ദിവസം സുപ്രിംകോടതി രൂക്ഷമായി കേന്ദ്രത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ ഞായറാഴ്ചയ്ക്കുള്ളില്‍ തീരുമാനമാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it