Sub Lead

സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിനെതിരായ വിലക്ക്; അന്വേഷണത്തിന് കേന്ദ്രം യുഎപിഎ ട്രൈബ്യൂണല്‍ രൂപീകരിച്ചു

'ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അടങ്ങുന്ന ഒരു നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനാല്‍ രൂപീകരിക്കുന്നു'-ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.

സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിനെതിരായ വിലക്ക്; അന്വേഷണത്തിന് കേന്ദ്രം യുഎപിഎ ട്രൈബ്യൂണല്‍ രൂപീകരിച്ചു
X

ന്യൂഡല്‍ഹി: പ്രശസ്ത ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് സ്ഥാപിച്ച ഇസ്‌ലാമിക് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐആര്‍എഫ്) നിരോധിക്കുന്നതിന് മതിയായ കാരണമുണ്ടോ എന്ന് തീര്‍പ്പാക്കുന്നതിന് 1967ലെ യുഎപിഎ പ്രകാരം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ട്രൈബ്യൂണല്‍ രൂപീകരിച്ചു. ഐആര്‍എഫിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയ നവംബര്‍ 15 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) മുന്‍ ഉത്തരവിനെതുടര്‍ന്നാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചത്.

'ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുന്നതിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അടങ്ങുന്ന ഒരു നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനാല്‍ രൂപീകരിക്കുന്നു'-ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.

സാക്കിര്‍ നായിക്കിനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പോലിസ് കേസെടുത്തതതിനു പിന്നാലെ 2016 ല്‍ അദ്ദേഹം മലേസ്യയിലേക്ക് പലായനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it