Sub Lead

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 35 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പൂട്ടിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. 35 യൂട്യൂബ് ചാനലുകള്‍, ആറ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ (2 ട്വിറ്റര്‍ അക്കൗണ്ടുകള്‍, 2 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട്), രണ്ട് വെബ്‌സൈറ്റുകള്‍ എന്നിവ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായ വിക്രം സാഹയ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങള്‍ പങ്കുവെക്കുന്ന ചാനലുകളെക്കുറിച്ച് മന്ത്രാലയത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ഐടി ആക്ട് പ്രകാരം ഇവ ബ്ലോക്ക് ചെയ്യുമെന്ന് സെക്രട്ടറി അപൂര്‍വ് ചന്ദ്ര അറിയിച്ചു. നുണപ്രചാരണങ്ങളിലൂടെ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്‌സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്.

Next Story

RELATED STORIES

Share it