- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ഷിക നിയമം: ന്യായീകരണ പരസ്യങ്ങള്‍ക്ക് കേന്ദ്രം ചെലവാക്കിയത് കോടികള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കുന്ന പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ എട്ട് കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസയ്‌ന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കണക്ക് അവതരിപ്പിച്ചത്. രണ്ടര മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നിയമത്തിനെതിരേ പ്രക്ഷോഭം തുടരുന്നതിനാലാണ് കോടികള്‍ ചെലവിട്ട് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 2020 സപ്തംബറിനും 2021 ജനുവരിക്കും ഇടയില്‍ രാജ്യത്ത് നടക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ വേണ്ടി പരസ്യ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയെക്കുറിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്റ് കമ്മ്യൂണിക്കേഷന്‍ (ബിഒസി) രാജ്യത്ത് കാര്‍ഷിക നിയമങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യം പുറത്തിറക്കുന്നതിന് 7,25,57,246 രൂപയാണ് കൃഷി മന്ത്രാലയം നല്‍കിയത്. അച്ചടി പരസ്യങ്ങള്‍ ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ പത്രങ്ങളിലാണ് പ്രസിദ്ധീകരിച്ചത്.
കാര്‍ഷിക, സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് 67,99,750 രൂപ ചെലവഴിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കായി മൂന്ന് പ്രമോഷണല്‍, രണ്ട് വിദ്യാഭ്യാസ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഇലക്ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ, വെബിനാര്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായി പ്രചരണം നടത്തി. അച്ചടി പരസ്യത്തിനായി 1,50,568 രൂപയാണ് ചെലവിട്ടത്.
Centre Spent Nearly Rs 8 Crore on Publicity Campaign for Farm Laws
RELATED STORIES
മെഡിക്കല് കോളജിലെ സുരക്ഷാ ജീവനക്കാരെ മര്ദ്ദിച്ചെന്ന കേസ്:...
26 March 2025 4:40 AM GMTരാമനവമി യാത്രയില് വര്ഗീയ പാട്ടുകള് വെച്ച് ഹിന്ദുത്വര്;...
26 March 2025 4:19 AM GMTകാനറികള്ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഭര്ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ്...
26 March 2025 3:40 AM GMTവഖ്ഫ് നിയമഭേദഗതി: ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
26 March 2025 3:29 AM GMT''നാസികള്ക്ക് ഇതിലും കൂടുതല് അവകാശങ്ങള് നല്കിയിട്ടുണ്ട്.'';...
26 March 2025 3:15 AM GMT