Sub Lead

ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
X

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.

ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയുട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവരും.

വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനാണ്. വാഹന ഉടമയ്ക്ക് ലഭിക്കുന്ന എസ്എംഎസിലെ ഒറ്റത്തവണ പാസ് വേര്‍ഡാണ് സുരക്ഷ ഉറപ്പിക്കുന്നതെങ്കിലും ക്രമക്കേടിന് സാധ്യത കൂടുതലെന്നാണ് വിലയിരുത്തപ്പെടുന്നത്.




Next Story

RELATED STORIES

Share it