Sub Lead

യുദ്ധമേഖലയിലെ സന്ദര്‍ശനത്തിനിടെ ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു

തുടര്‍ച്ചയായ 30 വര്‍ഷം ചാഡില്‍ അധികാരം കൈയാളിയ നേതാവാണ് ദിബി. തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം ഇദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.

യുദ്ധമേഖലയിലെ സന്ദര്‍ശനത്തിനിടെ ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു
X

ലണ്ടന്‍: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ചാഡ് പ്രസിഡന്റ് ഇദ്‌രിസ് ദിബി (68) കൊല്ലപ്പെട്ടു. രാജ്യത്തെ വിമത സംഘവുമായി പോരാട്ടത്തിലേര്‍പ്പെട്ട സൈനികരെ സന്ദര്‍ശിക്കുന്നതിനിടെ ഇദ്‌രിസ് ദിബിക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ 30 വര്‍ഷം ചാഡില്‍ അധികാരം കൈയാളിയ നേതാവാണ് ദിബി. തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം ഇദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മരണം.

80 ശതമാനം വോട്ടോടെയാണ് തുടര്‍ച്ചയായ ആറാം തവണയും അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആഫ്രിക്കയിലെ തന്നെ ദീര്‍ഘകാലം അധികാരത്തിലിരുന്ന രാഷ്ട്ര നേതാവാണ് ദിബി. 1990ലെ സായുധ പ്രക്ഷോഭത്തെതുടര്‍ന്നാണ് അദ്ദേഹം ആദ്യമായി അധികാരത്തിലെത്തിയത്.

രാജ്യത്തിന്റെ വടക്ക് ഭാഗത്തെ സാഹിലില്‍ വിമതരുമായി യുദ്ധം ചെയ്യുന്ന സൈനികരെ സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ വിമത ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കടന്നുകയറ്റം നടത്തിയ വിമതര്‍ക്കെതിരെ പോരാട്ടം നടത്തണമെന്ന് കഴിഞ്ഞ ദിവസം ദിബി സൈന്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഒന്‍പത് പേരായിരുന്നു ഡെബിയ്‌ക്കെതിരെ മത്സരിച്ചത്. പിന്നീട് മൂന്ന് പേര്‍ മത്സരംഗത്ത് നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it