- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇയു മനുഷ്യാവകാശ സമിതി
വാക്കുകള്‍ പ്രവര്‍ത്തനത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട സമയം അതിക്രമിച്ചു. യൂറോപ്യന്‍ യൂനിയന്‍ -ഇന്ത്യ മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാര്‍ശ്വവല്‍കൃത സമുദായങ്ങള്‍, മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍, ഊര്‍ജ്ജ്വസ്വലരായ സിവില്‍ സമൂഹം, സര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകര്‍ തുടങ്ങിയവര്‍ കാലങ്ങളായി കടുത്ത സമ്മര്‍ദ്ദം അനുഭവിച്ച് വരികയാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ സമിതി അധ്യക്ഷ
മേരി അറീന. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് രാജ്യത്തെ ഭരണകൂട ഭീകരതയുടെ ക്രരമുഖം അവര്‍ അനാവൃതമാക്കിയത്. ഇന്ത്യ യുഎന്‍ മനുഷ്യാവകാശ സമിതിയിലെ സിറ്റിംഗ് അംഗമാണെന്നും മനുഷ്യാവകാശങ്ങളുടെ പ്രചാരണത്തിലും സംരക്ഷണത്തിലും പൊതു സമൂഹത്തിന്റെ പങ്കാളിത്തവും ഫലപ്രദമായ ഇടപെടലും തുടരാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയും മേരി അറീന ഓര്‍മിപ്പിച്ചു. ഇന്ത്യ ആഗ്രഹിക്കുന്ന ആഗോള ആദര്‍ശ മാതൃകയ്ക്ക് അനുസൃതമായി ഈ പ്രതിജ്ഞ നിറവേറ്റാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. വാക്കുകള്‍ പ്രവര്‍ത്തനത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട സമയം അതിക്രമിച്ചു. യൂറോപ്യന്‍ യൂനിയന്‍ -ഇന്ത്യ മനുഷ്യാവകാശ ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരിയില്‍ തലസ്ഥാനത്ത് നടന്ന കലാപത്തില്‍ ഡല്‍ഹി പോലിസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ റിപ്പോര്‍ട്ടിനെയും അവര്‍ പരാമര്‍ശിച്ചു. ഇന്ത്യയുമായുള്ള യൂറോപ്യന്‍ യൂനിയന്റെ ബന്ധത്തിന്റെ മൂലക്കല്ലാണ് നിയമവാഴ്ചയെന്നും അറീന ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ നിയമ ലംഘനങ്ങളെക്കുറിച്ച് സമഗ്രവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം.വിവാദമായ സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ അനിയന്ത്രിതമായി തടങ്കലില്‍ വയ്ക്കുന്നതിനും അനാവശ്യമായ ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായെന്നും തീവ്രവാദ വിരുദ്ധ, രാജ്യദ്രോഹ നിയമങ്ങള്‍ പ്രകാരം മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാരിന്റെ വിമര്‍ശകരേയും അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂടം നിരന്തരം ലക്ഷ്യമിടുകയാണെന്നും അരീന കുറിച്ചു. സര്‍ക്കാര്‍ വേട്ടയെതുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT