Sub Lead

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
X

റാവല്‍പിണ്ടി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിച്ചു. നിലവില്‍ ഗ്രൂപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഓരോ മത്സരം വീതം ജയിച്ച ദക്ഷിണാഫ്രിക്കയും ഓസീസും ഒന്നും രണ്ടും സ്ഥാനത്താണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴമൂലം വൈകി. 20 ഓവര്‍ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ബുധനാഴ്ച ഏറ്റുമുട്ടും. ഇതില്‍ തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍നിന്ന് പുറത്തുപോകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. അതുകൊണ്ടു തന്നെ നാലു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിനു തകര്‍ത്തിരുന്നു. ഓസ്‌ട്രേലിയ ആകട്ടെ റെക്കോര്‍ഡ് ചെയ്‌സിങിലൂടെ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയായിരുന്നു ഓസീസ് ജയം.





Next Story

RELATED STORIES

Share it