- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാന്ദ്രയാന്‍ നാളെ ഉച്ചയ്ക്ക് കുതിക്കും; 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്ന് വൈകുന്നേരം മുതല്‍
ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും.
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാന്‍ രണ്ട് നാളെ ഉച്ചയ്ക്ക് 2.43ന് അമ്പിളി മാമനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി.
ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍, പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്.
ആദ്യ തവണ നിരാശയപ്പെടുത്തിയെങ്കിലും ബഹിരാകാശ ഏജന്‍സിയെന്ന നിലയിള്ള ഐഎസ്ആര്‍ഒയുടെ വിജയകരമായ പൂര്‍വ്വ കാലചരിത്രം ദൗത്യം പ്രതീക്ഷ പകരുന്നതാണ്. 100 ശതമാനം വിജയ ചരിത്രമുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. മുന്‍ഗാമിയായ ജിഎസ്എല്‍വി മാര്‍ക്ക് ടുവില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ ഭീമാകാരന് ബാഹുബലിയെന്നാണ് വിളിപ്പേര്.
വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സപ്തംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഇതിനായി ചാന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്ക് യാത്ര തിരിക്കേണ്ടത്. പുതിയ പദ്ധതി പ്രകാരം ഇത് 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ 7 ആക്കി മാറ്റി.
എന്നാല്‍, ചന്ദ്രനെ വലംവയ്ക്കുന്ന ദിവസങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറിച്ചിട്ടുണ്ട്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43ാം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഐഎസ്ആര്‍ഒ ശാസത്രജ്ഞര്‍ ഏറെ സങ്കീര്‍ണമായ ഈ കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാക്കിയത്.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍; നടി ഹണി റോസ് നല്കിയ പരാതിയിലാണ് നടപടി
8 Jan 2025 2:14 PM GMTമുഖ്യമന്ത്രിക്കും പോലിസിനും നന്ദി അറിയിച്ച് ഹണി റോസ്
8 Jan 2025 12:57 PM GMTഭീമ കൊറെഗാവ് കേസ്: റോണ വില്‍സനും സുധീര്‍ ധവാലെയ്ക്കും ജാമ്യം ; ആറു...
8 Jan 2025 12:53 PM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT''കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല, വേദി...
8 Jan 2025 12:34 PM GMT''പരാതി നല്കാന് എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ്...
8 Jan 2025 12:25 PM GMT