- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനശതാബ്ദിയും മാവേലിയും ഉള്‍പ്പെടെ 17 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം
ജനശതാബ്ദി, രാജ്യറാണി, അമൃത, മാവേലി എക്‌സ്‌പ്രസുകള്‍ ഉള്‍പ്പെടെ പതിനേഴ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം
കൊച്ചി: ജനശതാബ്ദി, രാജ്യറാണി, അമൃത, മാവേലി എക്‌സ്‌പ്രസുകള്‍ ഉള്‍പ്പെടെ പതിനേഴ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം പ്രഖ്യപിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. സമയക്രമം മാറുന്ന ട്രെയിനുകളും തിയതിയും (വിവിധ സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം ഉൾപ്പെടെ) ചുവടെ:
1. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റര്‍സിറ്റി പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിന്‍ നമ്പര്‍ 22627): മൂന്നു മുതല്‍ തിരുച്ചിറപ്പള്ളി-കോവില്‍പട്ടി സ്റ്റേഷനുകള്‍ക്കിടയില്‍ പുതുക്കിയ സമയക്രമം അനുസരിച്ചാണ് ഓടുക. തിരുച്ചിറപ്പള്ളി ജങ്ഷനില്‍നിന്ന് രാവിലെ 7.20നു പുറപ്പെടുന്ന ട്രെയിന്‍ 10.48 നു കോവില്‍പട്ടിയിലെത്തി 10.50നു യാത്ര തുടരും.
2. താംബരം – നാഗര്‍കോവില്‍ ജങ്ഷന്‍ ത്രൈവാര എക്‌സ്‌പ്രസ് (22657): 11 മുതല്‍ ട്രെയിന്‍ നമ്പര്‍ വള്ളിയൂരിനും നാഗര്‍കോവില്‍ ജങ്ഷനുമിടയില്‍ 25 മിനിറ്റ് വേഗത്തിലാക്കും. വള്ളിയൂരില്‍ രാവിലെ 6.01ന് എത്തി 6.02നു യാത്ര തുടരുന്ന ട്രെയിന്‍ ഏഴു മണിക്ക് നാഗര്‍കോവിലില്‍ എത്തിച്ചേരും.
3. മംഗലാപുരം സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി പ്രതിദിന എക്‌സ്‌പ്രസ് (16603): 14 മുതല്‍ തൃശൂര്‍-ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടയില്‍ പുതുക്കിയ സമയമനുസരിച്ച് ഓടും. എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം: തൃശൂര്‍ (12.22/12.25), ആലുവ (1.13/01.15), എറണാകുളം ജങ്ഷന്‍ (2.00/2.05), ചേര്‍ത്തല (2.36/2.37), ആലപ്പുഴ (2.55/2.58), ഹരിപ്പാട് (3.24/3.25)
4. ചെന്നൈ എഗ്മോര്‍ – കൊല്ലം ജങ്ഷന്‍ അനന്തപുരി പ്രതിദിന എക്‌സ്‌പ്രസ് (16723): 14നു തിരുനെല്‍വേലി-കൊല്ലം സ്റ്റേഷനുകള്‍ക്കിടയില്‍ 45 മിനിറ്റ് വേഗത്തിലാക്കും. ഈ സ്‌റ്റേഷനുകളില്‍ ട്രെയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം: തിരുനെല്‍വേലി ജങ്ഷന്‍ (രാവിലെ 6.45/6.50), നങ്ങുനേരി (7.17/7.18), വള്ളിയൂര്‍ (7.28/7.29), അരാല്‍വായ്‌മോളി (7.47/7.48), നാഗര്‍കോവില്‍ (9.00/09.05 മണിക്കൂര്‍), ഇരണിയല്‍ (9.24 /9.25), കുളിത്തുറൈ (9.40/9.43), പാറശാല (9.53/9.45), നെയ്യാറ്റിന്‍കര (10.06/10.07), തിരുവനന്തപുരം സെന്‍ട്രല്‍(10.35/10.40), വര്‍ക്കല ശിവഗിരി(11.18 /11.19), പറവൂര്‍ (11.30/11.31), കൊല്ലം (12.10).
5. ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ പ്രതിദിന എക്‌സ്‌പ്രസ് (16128): 14 മുതല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമാണു ഗുരുവായൂര്‍ മുതല്‍ നങ്കുനേരി വരെ ട്രെയിന്‍ ഓടുക. നടത്തുക. 10 മിനിറ്റ് വേഗത കൂട്ടുകയും ചെയ്യും.
പുതിയ സമയക്രമം: ഗുരുവായൂര്‍ (23.20), പൂങ്കുന്നം (23.40/23.41), തൃശൂര്‍(23.44/23.47), ഇരിഞ്ഞാലക്കുട (12.07/12.08) ചാലക്കുടി (12.14/12.15), അങ്കമാലി (12.29/12.30), ആലുവ (12.40/12.42), എറണാകുളം ടൗണ്‍ (01.01/01.03), എറണാകുളം ജങ്ഷന്‍ (1.15/01.20), ആലപ്പുഴ (02.17/02.20), കായംകുളം ജങ്ഷന്‍ (03.03/03.05), കൊല്ലം ജങ്ഷന്‍ (03.42/03.45), തിരുവനന്തപുരം സെന്‍ട്രല്‍ (05.15/05.20), നെയ്യാറ്റിന്‍കര (05.42/05.43), കുളിത്തുറൈ (06.08/06.10 ), ഇരണിയല്‍ (06.29/06.30), നാഗര്‍കോവില്‍ (07.55/08.00), വള്ളിയൂര്‍ (08.34/08.35), നങ്ങുനേരി (08.45/08.46).
6. ചെന്നൈ എഗ്മോര്‍ – നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര എക്‌സ്‌പ്രസ് (12667): 14 മുതല്‍ 25 മിനിറ്റ് നേരത്തെ, രാവിലെ ഏഴിനു നാഗര്‍കോവില്‍ ജങ്ഷനിലെത്തും.
7. കെഎസ്ആര്‍ ബെംഗളൂരു – നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്‌പ്രസ് (17235): 14 മുതല്‍ വള്ളിയൂരിനും നാഗര്‍കോവിലിനും ഇടയില്‍ 35 മിനുട്ട് വേഗം കൂട്ടും. വള്ളിയൂരില്‍ രാവിലെ 6.24ന് എത്തുന്ന ട്രെയിന്‍ 6.25ന് യാത്ര തുടര്‍ന്ന് നാഗര്‍കോവില്‍ ജങ്ഷനില്‍ 7.40ന് എത്തിച്ചേരും.
8. നാഗര്‍കോവില്‍ ജങ്ഷന്‍ – കോയമ്പത്തൂര്‍ ജങ്ഷന്‍ എക്‌സ്‌പ്രസ് (16321): 14 മുതല്‍ നാഗര്‍കോവില്‍നിന്ന് തിരുനെല്‍വേലി വരെ പുതുക്കിയ സമയക്രമം അനുസരിച്ചാണു ട്രെയിന്‍ ഓടുക. രാവിലെ 7.05നു നാഗര്‍കോവില്‍നിന്ന് പുറപ്പെട്ട് 8.4നു തിരുന്നല്‍വേലിയില്‍ എത്തും. ഇതുവഴി 40 മിനുട്ടാണ് യാത്രയിലുണ്ടാകുന്ന സമയലാഭം.
9. ടാറ്റാ നഗര്‍ – എറണാകുളം ജങ്ഷന്‍ ദ്വൈവാര എക്‌സ്‌പ്രസ് (18189): 14 മുതല്‍ പുതുക്കിയ സമയമനുസരിച്ചാണ് തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. ട്രെയിന്‍ 30 മിനിറ്റ് വേഗം കൂടും. പുതിയ സമയക്രമം: തൃശൂര്‍ (12.12/12.15), ആലുവ (01.03/01.05), എറണാകുളം ജങ്ഷന്‍ (01.55).
10. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി പ്രതിദിന എക്‌സ്‌പ്രസ് (16350): 14 മുതല്‍ പുതുക്കിയ സമയമനുസരിച്ചാണ് ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ ജങ്ഷനും എറണാകുളം ടൗണിനുമിടയില്‍ ഓടുക. സമയക്രമം: ഷൊര്‍ണൂര്‍ (22.50/23.10), തൃശൂര്‍ (23.53/23.55), എറണാകുളം
11. തിരുനെല്‍വേലി ജങ്ഷന്‍ – ഗാന്ധിനഗര്‍ ഹംസഫര്‍ പ്രതിവാര എക്‌സ്‌പ്രസ് (20923): 14 മുതല്‍ നാഗര്‍കോവില്‍ ടൗണിനും കായംകുളത്തിനുമിടയില്‍ പുതുക്കിയ സമയക്രമത്തിലാണ് ട്രെയിന്‍ ഓടുക. സമയക്രമം: നാഗര്‍കോവില്‍ ടൗണ്‍ (09.25/09.27), തിരുവനന്തപുരം സെന്‍ട്രല്‍ (11.00 /11.05), കായംകുളം ജങ്ഷന്‍ (12.48/12.50).
12. തിരുവനന്തപുരം സെന്‍ട്രല്‍ – മധുര ജങ്ഷന്‍ അമൃത പ്രതിദിന എക്‌സ്‌പ്രസ് (16343): 14 മുതല്‍ ഒറ്റപ്പാലത്തിനും പൊള്ളാച്ചി ജങ്ഷനുമിടയില്‍ പുതിയ സമയക്രമത്തിലാണ് ട്രെയിന്‍ ഓടുക. സമയക്രമം: ഒറ്റപ്പാലം(02.59/03.00), പാലക്കാട് ജങ്ഷന്‍ (03.40/04.00), പാലക്കാട് ടൗണ്‍ (04.13/04.15 ), കൊല്ലങ്കോട് (04.37/04.38), പൊള്ളാച്ചി ജങ്ഷന്‍ (05.37/05.40).
13. കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ധി എക്‌സ്‌പ്രസ് (12081): 14 മുതല്‍ പുതിയ സമയക്രമത്തിലാണ് ഈ ട്രെയിന്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ ഓടുക. സമയക്രമം: തൃശൂര്‍ (08.18/08.20), എറണാകുളം ടൗണ്‍ (09.32/09.35).
14. മുംബൈ സിഎസ്എംടി-നാഗര്‍കോവില്‍ ജങ്ഷന്‍ ദ്വൈവാര എക്‌സ്‌പ്രസ് (16351): 15 മുതല്‍ വള്ളിയൂരിനും നാഗര്‍കോവിലിനും ഇടയില്‍ 25 മിനിറ്റ് വേഗത കൂട്ടും. സമയക്രമം: വള്ളിയൂര്‍ (06.01/06.02), നാഗര്‍കോവില്‍ ജങ്ഷന്‍ (07.00).
15. കൊച്ചുവേളി – ഇന്‍ഡോര്‍ പ്രതിവാര എക്‌സ്‌പ്രസ് (20931): 15 മുതല്‍ പുതിയ സമയക്രമത്തിലാണ് ഈ ട്രെയിന്‍ കൊല്ലം ജങ്ഷനും ആലപ്പുഴയ്ക്കുമിടയില്‍ ഓടുക. സമയക്രമം: കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).
16. കൊച്ചുവേളി – പോര്‍ബന്ദര്‍ പ്രതിവാര എക്‌സ്‌പ്രസ് (20909): 17 മുതല്‍ പുതുക്കിയ സമയക്രമത്തിലാണ് കൊല്ലത്തിനും ആലപ്പുഴയ്ക്കുമിടയില്‍ ഓടുക. സമയക്രമം: കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).
17. തിരുനെല്‍വേലി ജങ്ഷന്‍ – ജാംനഗര്‍ ദ്വൈവാര എക്‌സ്‌പ്രസ് (19577): 18 മുതല്‍ നാഗര്‍കോവില്‍ ടൗണിനും കായംകുളം ജങ്ഷനുമിടയില്‍ പുതുക്കിയ സമയക്രമത്തിലാണ് ഓടുക. സമയക്രമം: പുതുക്കിയ സമയം (വരവ്/പുറപ്പെടല്‍): നാഗര്‍കോവില്‍ ടൗണ്‍ (09.25/09.27), പാറശാല (10.02/10.03), തിരുവനന്തപുരം സെന്‍ട്രല്‍ (11.00/11.05), കൊല്ലം ജങ്ഷന്‍ (12.15/12.18), കായംകുളം ജങ്ഷന്‍ (12.48/12.50), ആലപ്പുഴ (13.25/13.27).
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT