- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍
ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കല്ലൂര്‍ മൈട്രോ സ്‌റ്റേഷന്‍ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ ദമ്പതികള്‍ വിളിച്ചുവരുത്തിയത്. കാറില്‍ ബലമായി കയറ്റിയ ഇവര്‍ മുഖത്ത് മുളക് സ്‌പ്രേ അടിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കിവിട്ടു.
വൈറ്റിലയില്‍ നിന്ന് സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ദമ്പതികള്‍ കവര്‍ന്നിരുന്നു. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലിസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഡ്രൈവര്‍ അമ്പാടി ഒളിവിലാണ്.
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT