Sub Lead

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി
X

പാലക്കാട്: കീഴൂരില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളില്‍ നിന്നും വലിയ തുക ഈടാക്കിയെന്ന ആരോപണവുമായാണ് കുടുംബാഗംങ്ങള്‍ രംഗത്തെത്തിയത്.

പ്രളയകാലത്ത് ഈ മലയിടുക്കില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് ഇവരെ മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷവുമാണ് അനുവദിച്ചത്. എന്നാല്‍ സെന്റിന് നാല്‍പ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000 രൂപക്ക് ആണ് ഇവര്‍ക്ക് ലഭിച്ചത്. പഞ്ചായത്ത് മുന്‍ മെമ്പറുടെ സ്ഥലം തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തില്‍ പട്ടികജാതി വകുപ്പ് കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടി വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ഇതുപോലെ തൃക്കടീരി പഞ്ചായത്തില്‍ 18 കുടുംബങ്ങളും തട്ടിപ്പിനിരയായെന്ന് ആരോപണം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it