- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെമ്പരിക്ക ഖാസിയുടെ മരണം: കേസ് അന്വേഷിക്കുന്ന സിബിഐക്കെതിരേ ആരോപണവുമായി കുടുംബം
ആത്മഹത്യയാണെന്ന് പത്ത് വര്‍ഷമായി റിപ്പോര്‍ട്ട് നല്കിയ സിബിഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് വന്നതോടെ വെട്ടിലായിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
കാസര്‍കോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം പ്രഹസനമെന്ന ആരോപണവുമായി കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വര്‍ഷമായി റിപ്പോര്‍ട്ട് നല്കിയ സിബിഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് വന്നതോടെ വെട്ടിലായിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരേ കുടുംബം നിയമപോരാട്ടം നടത്തിവരികയാണ്.
2010 ഫെബ്രുവരി 15നാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുള്ള മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
എറണാകുളും സിജെഎം കോടതിയില്‍ ആത്മഹത്യയാണെന്ന് രണ്ട് തവണ സിബിഐ നല്കിയ റിപ്പോര്‍ട്ടുകളും കോടതി തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടു. സൈക്കോളജി ഓട്ടോപ്സി അഥവാ അടുത്ത പരിചയമുള്ളവരുമായി സംസാരിച്ച് മരിച്ചയാളുട മനോനില മനസ്സിലാക്കുന്ന രീതി ഉപയോഗിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പുതുച്ചേരി ജിപ്മറിലെ മനോവിദഗ്ധര്‍ അന്വേഷണം നടത്തി കഴിഞ്ഞ നവംബര്‍ ഏഴിന് സിബിഐക്ക് റിപ്പോര്‍ട്ട് നല്കി. സിബിഐയുടെ മുന്‍വാദങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ജിപ്മര്‍ റിപ്പോര്‍ട്ട്. സിഎം അബ്ദുള്ള മൗലവി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്മഹത്യചെയ്യുന്നവരില്‍ മരണദിവസം പ്രകടമാവുന്ന മാനസികാവസ്ഥ മൗലവിക്കുണ്ടായിട്ടില്ല. ആത്മഹത്യക്ക് മുന്‍പുള്ള മനശ്ശാസ്ത്രപരമായ മുന്നറിയിപ്പുകളുണ്ടായിരുന്നില്ല, മരണം സംഭവിച്ച വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആത്മഹത്യക്ക് കാരണമായ ഒന്നും സിബിഐക്ക് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ മലക്കം മറിഞ്ഞ സിബിഐ ആത്മഹത്യയല്ലെന്നും കൊലപാതകമാണോ എന്നതിന് തെളിവില്ലെന്നും കാട്ടി കേസ് അവസാനിപ്പിക്കണമെന്നാവശ്യെപ്പെട്ട് കോടതിയില്‍ റിപോര്‍ട്ട് നല്കി. എഫ്ഐആര്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ നാലിനാണ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT