- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്രാസ് ഐഐടി കാംപസില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചെന്നൈ: മദ്രാസ് ഐഐടി കാംപസിനുള്ളില്‍ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 2021 ഏപ്രിലില്‍ ബിടെക് പൂര്‍ത്തിയാക്കുകയും പ്രൊജക്ട് അസോഷ്യേറ്റായും ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിക്കുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ നായരു(30)ടെ മൃതദേഹമാണ് പ്രൊജക്റ്റ് ലാബിന് സമീപത്തെ ഹോക്കി മൈതാനത്തിനടുത്ത് പ്രദേശത്ത് കണ്ടെത്തിയത്. കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോലിസ് പറയുന്നത്. 11 പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും മാനസികസമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിലുണ്ടെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് കാംപസിലേക്ക് മടങ്ങിയതെന്നാണ് റിപോര്‍ട്ട്. പരിശീലനത്തിനായെത്തിയവരാണ് ഹോക്കി മൈതാനത്തിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊട്ടൂര്‍പുരം പോലിസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി. ഐഎസ്ആര്‍ഒ(ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) യിലെ ജോലിക്കാരനായ ഉണ്ണിക്കൃഷ്ണന്‍ നായര്‍ രണ്ടു പേരോടൊപ്പം ചെന്നൈയിലെ വേലച്ചേരി മേഖലയിലാണ് താമസം.
Chennai: Charred body of IIT Madras lecturer found inside campus
RELATED STORIES
മധുരയില് നിന്നും വിജയ് മല്സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; ...
24 May 2025 8:34 AM GMTഅമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുല്ഗാന്ധിക്കെതിരെ ജാമ്യമില്ലാ...
24 May 2025 8:30 AM GMTഉയര്ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ...
24 May 2025 6:20 AM GMTആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ചു; ദക്ഷിണകന്നഡയിലെ സിപിഎം...
24 May 2025 4:18 AM GMT'നരഭോജി' രാജ കൊലാന്തറിന് ഇരട്ടജീവപര്യന്തം
24 May 2025 2:52 AM GMTഡല്ഹി-മുംബൈ എക്സ്പ്രസ് വേയില് അശ്ലീല പ്രവൃത്തി; ബിജെപി നേതാവിനെതിരെ ...
24 May 2025 2:20 AM GMT