- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍
ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്.

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്. ഇവര്‍ ഷിര്‍ദിപുരം സര്‍വശക്തിപീഠം സായി ബാബി കോവില്‍ എന്ന പേരില്‍ ഒരു ക്ഷേത്രവും നടത്തുന്നതായും പോലിസ് പറഞ്ഞു.
ഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയ്ക്ക് പതിനാറുവയസായപ്പോള്‍ പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി 2016ല്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയത്ത് പെണ്‍കുട്ടി പതിവായി ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അതിനിടെ ഒരുദിവസം വിശുദ്ധഭസ്മം വാങ്ങാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ ചെന്നതിന് പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് താന്‍ ഉണര്‍ന്നുനോക്കുമ്പോള്‍ കട്ടിലില്‍ വസ്ത്രമില്ലാതെ ഇരുവരും സമീപത്ത് കിടക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇങ്ങനെ സംഭവിച്ചതില്‍ പെണ്‍കുട്ടിക്ക് കുറ്റബോധമുണ്ടെന്നും അതില്‍ നിന്നും താന്‍ അവളെ മോചിപ്പിച്ചതായും സത്യനാരായണ്‍ അവകാശപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകുയും ചെയ്തു. 2018ല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി വിവാഹിതയായി.
2020ല്‍ ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയെന്ന് മനസിലാക്കിയ സത്യനാരായണന് വീണ്ടും യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മാസങ്ങളോളം നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.2020ല്‍ യുവതി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം സത്യനാരായണനോടും ഭാര്യയോടും പറഞ്ഞു. കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച യുവതി ഈ വര്‍ഷം ജനുവരിയില്‍ കുഞ്ഞിന് ജന്മം നല്കി.
ഈ വര്‍ഷം നവംബറില്‍ യുവതിയുടെ ഭര്‍ത്താവ് കുടുംബത്തെ സന്ദര്‍ശിച്ച് വിദേശത്തേക്ക് മടങ്ങിയിരുന്നു. ആ സമയത്ത് യുവതിയെ വീണ്ടും കാണാന്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സത്യനാരായണന് നിര്‍ബന്ധിച്ചു. ഒടുവില്‍ ഇക്കാര്യം യുവതി ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷിര്‍ദിപുരം നാനാ ബാബാ എന്ന പേരില്‍ ഇയാള്‍ക്ക് ഒരു യു ട്യൂബ് ചാനലുമുണ്ട്.
RELATED STORIES
പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ല: എൻ ...
31 March 2025 7:02 AM GMTരാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMT