- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
10ാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്.
ചെന്നൈ: വിവാഹം ചെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കല്‍പേട്ടിലെ ലെപ്രസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.
ഒരു ചടങ്ങില്‍വെച്ചാണ് ഇയാള്‍ 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിക്കൊടുത്തു. ഡിസംബര്‍ 14ന് പെണ്‍കുട്ടി സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അജ്ഞാത നമ്പറിലേക്ക് നിരന്തരം വിളിച്ചതായി മനസ്സിലായി. ഈ നമ്പര്‍ മണിമാരന്റേതാണെന്ന് മനസ്സിലാക്കിയ പോലിസ് നടത്തിയ തിരച്ചിലിലാണ് തൈലാവരത്തെ മാരൈമലയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
RELATED STORIES
യഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMTപോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMT2036 ഒളിംപിക്സിന് ബിഡ് നല്കി ഇന്ത്യ
5 Nov 2024 2:13 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMT