Sub Lead

ചേര്‍ത്തലയിലും വോട്ട് താമരക്ക്; എല്‍ഡിഎഫ് പ്രതിഷേധം, യന്ത്രം മാറ്റി

ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി.

ചേര്‍ത്തലയിലും വോട്ട് താമരക്ക്; എല്‍ഡിഎഫ് പ്രതിഷേധം, യന്ത്രം മാറ്റി
X

ആലപ്പുഴ മണ്ഡലത്തിലും വോട്ടി മേഷീനില്‍ തിരിമറിയെന്ന് പരാതി. ചേര്‍ത്തല കിഴക്കേ 40 എന്‍എസ്എസ് കരയോഗം 88 ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫിന് ചെയ്ത വോട്ടുകള്‍ താമരക്ക് പോയത്. ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി.

കോവളം ചൊവ്വരയില്‍ സമാപനമായ പ്രശ്‌നം ഉയര്‍ന്നിരുന്നു. കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നം തെളിയുന്നുവെന്നാണ് പരാതി. പരാതി അടിസ്ഥാനരഹിതമെന്ന് പരിശോധനയ്ക്കുശേഷം തിര.കമ്മിഷന്‍. പരാതി ഉയര്‍ന്നത് 76 പേര്‍ വോട്ടുചെയ്തശേഷം, യുഡിഎഫ് പ്രതിഷേധിക്കുന്നു. വോട്ടിങ് യന്ത്രത്തിലെ തിരിമറി പരിഹരിക്കാതെ വോട്ടിങ് തുടരുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 76 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it