- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്'; മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിക്കുന്ന നവകേരള ബസ്സിനു നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരേ ഗൂഢാലോചന കേസെടുത്ത പോലിസ് നടപടിയെ ന്യായീകരിച്ച് പിണറായി. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ടെന്നും അത് നടത്തിയാല്‍ കേസ് വരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുത്തതില്‍ തനിക്ക് വിശ്വാസക്കുറവില്ല. കേസെടുത്തതില്‍ തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളൂ. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസ്സവും ഉണ്ടാക്കുന്നില്ല. ആരും അതിന്റെ മേലെ കുതിര കയറുന്നില്ല. ശബ്ദമുയര്‍ത്തിക്കളഞ്ഞാല്‍ കാര്യങ്ങള്‍ നേടിക്കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസെടുത്തത് ശരിയല്ലെങ്കില്‍ നിങ്ങളത് ചോദ്യം ചെയ്‌തോളൂ. പോലിസ് പോലിസിന്റെ നടപടിയാണ് സ്വീകരിച്ചത്. പോലിസിന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നിങ്ങളുടെ അടുത്ത് തെളിവില്ലല്ലോ?. നിങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. പോലിസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അതില്‍ നടപടികള്‍ സ്വീകരിച്ചോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലൊരു പരിപാടി നടക്കുമ്പോള്‍ അടിച്ചോണ്ടിരിക്കാന്‍ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. അതാണോ പൊതു സംസ്‌കാരം?. നിങ്ങള്‍ക്ക് ആര്‍ക്കും അതൊരു പ്രശ്‌നമായി തോന്നുന്നില്ലല്ലോ. ഞാന്‍ പറഞ്ഞത് നിങ്ങള്‍ മറച്ചുവയ്ക്കുന്നു. കല്യാശേരി മണ്ഡലത്തില്‍ ബസിനു മുന്നില്‍ അവര്‍ ചാടിയപ്പോള്‍ ഇത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ആരും പ്രകോപനത്തില്‍ കുടുങ്ങരുതെന്നും പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. സംയമനം പാലിക്കാന്‍ ഞാന്‍ പറയുമ്പോഴും മറുഭാഗത്തുനിന്ന് അടിക്കാനുള്ള നിര്‍ദേശമാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTയുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMT