Sub Lead

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം: മരണം അഞ്ചായി (വീഡിയോ)

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം: മരണം അഞ്ചായി (വീഡിയോ)
X

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടില്‍ തകര്‍ന്നുവീണ് അഞ്ച് മരണം. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കുനൂര്‍ കട്ടേരിക്ക് സമീപം എം.ഐ 17വി.5 ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായ്ക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിങ്ങനെ ഒമ്പത് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഹെലികോപ്റ്ററില്‍ 14 പേരുണ്ടായിരുന്നതായും റിപോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കുനൂരില്‍നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കുനൂര്‍ കട്ടേരിക്ക് സമീപം എം.ഐ 17വി.5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. എന്നാല്‍, പ്രതിരോധമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സൈനിക ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയതായും 80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങള്‍ നാട്ടുകാര്‍ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായും റിപോര്‍ട്ടുകള്‍ പറയുന്നു. അപകടസ്ഥലത്ത് കുറച്ച് മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. മൃതദേഹങ്ങള്‍ കണ്ടെടുക്കാനും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വനമേഖലയിലാണ് അപകടം നടന്നത്. മലഞ്ചെരുവില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകരും കനത്ത പുകയും തീയും പടരുന്നത് ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. അപകടം നടന്നയുടന്‍ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചതായും പൂര്‍ണമായും കത്തിനശിച്ചതായും ദൃശ്യങ്ങളില്‍ കാണാം. സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണമെന്താണെന്നാണ് അന്വേഷിക്കുന്നത്. ബിപിന്‍ റാവത്ത് അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്നതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it