Sub Lead

കുട്ടിയെ തട്ടിക്കൊണ്ടുപോവല്‍: ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണം-അജ്മല്‍ ഇസ്മാഈല്‍

കുട്ടിയെ തട്ടിക്കൊണ്ടുപോവല്‍: ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണം-അജ്മല്‍ ഇസ്മാഈല്‍
X

തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് ആസൂത്രണത്തിലുള്‍പ്പെടെ ബിജെപി നേതാക്കളുടെ സഹായം ലഭിച്ചതായി വന്ന വാര്‍ത്ത സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തട്ടിക്കൊണ്ടുപോbല്‍ സംഭവത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. സംസ്ഥാനം മുഴുവന്‍ പോലfസ് വലവിരിച്ചിട്ടും പ്രതികള്‍ക്ക് ജില്ലയില്‍ ഉടനീളം സൈ്വര്യവിഹാരം നടത്താനും നഗര മധ്യത്തില്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിക്കാനും സാധിച്ചത് ആശ്ചര്യജനകമാണ്. കൂടാതെ പ്രതി താമസിക്കുന്ന പ്രദേശം സംഘപരിവാരത്തിന് സ്വാധീനമുള്ള മേഖലയാണ്. രേഖാചിത്രത്തിലെ രൂപസാദൃശ്യത്തിന്റെ പേരില്‍ ഷാജഹാന്റെ ടാര്‍പായ കെട്ടിയ വീട് ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചത് കേസ് അന്വേഷണം വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായിരുന്നു. ഇത്ര ആസൂത്രിതമായി നടത്തിയ സംഭവത്തില്‍ പോലfസിന് പ്രതികളെ പിടിക്കാന്‍ അഞ്ചുദിവസം വേണ്ടി വന്നതും ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്ന സംശയം ബലപ്പെടുന്നു. ഗുരുതരമായ സംഭവത്തില്‍ കേസ് ചില വ്യക്തികളില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമം അപഹാസ്യമാണ്. ഗൂഢാലോചനയില്‍ പെങ്കടുത്തവരെയും ആസൂത്രകരെയും പരിശീലകരെയും സഹായികളെയും ഉള്‍പ്പെടെ സമഗ്രാന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it