- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഡംബര ഹോട്ടലില്‍ ലഹരി പാര്‍ട്ടി: നടന്റെ മകളടക്കം 150 ഓളം പേര്‍ പിടിയില്‍
നിഹാരികയ്‌ക്കൊപ്പം ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സര വിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടാര്‍ എംപി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ ഞായറാഴ്ച പുലര്‍ച്ചെ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ ഉള്‍പ്പെടെ 142 പേരെ ഹൈദരാബാദ് പോലിസിന്റെ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.
കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ നിരോധിത പദാര്‍ത്ഥങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നടന്‍ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളുമായ നിഹാരിക കൊണിഡേലയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തന്റെ മകള്‍ക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുന്ന വീഡിയോ നാഗബാബു പിന്നീട് പുറത്തുവിട്ടു.
നിഹാരികയ്‌ക്കൊപ്പം ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സര വിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടാര്‍ എംപി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മുന്‍ ഖമ്മം ജില്ലയില്‍ നിന്നുള്ള ഒരു മുന്‍ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ പബ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ജനപ്രിയമാണ്. ഹൈദരാബാദില്‍ അടുത്തിടെ വന്‍ തോതില്‍ മയക്കു മരുന്ന് വില്‍പന നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പോലിസ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, കഞ്ചാവ്, ചരസ് എന്നിവ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.
അറസ്റ്റിലായ എല്ലാവരെയും ബഞ്ചാര ഹില്‍സ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുലര്‍ച്ചെ മൂന്നു വരെ പബ് നടത്തിയതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ചിലരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 38 പേര്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡിനെത്തിയ പോലിസ് ഉദ്യോഗസ്ഥരുമായി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തര്‍ക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം രാഹുല്‍ സിപ്ലിഗുനിയെ രാവിലെ വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരെയും വിട്ടയക്കില്ലെന്ന് പോലിസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടി നടത്തിയതെന്നാണ് പോലിസ് നല്‍കുന്ന വിവരം.
അതേസമയം സംഭവത്തില്‍ ബഞ്ചറാഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്ന കാരണത്താല്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നഗരത്തില്‍ മയക്കു മരുന്ന് ഉപയോഗം ഉയര്‍ന്ന തോതിലാണെന്ന ആരോപണം ശക്തമാണ്.ആഡംബര ഹോട്ടലില്‍ ലഹരി പാര്‍ട്ടി: നടന്റെ മകളടക്കം 150 ഓളം പേര്‍ പിടിയില്‍
RELATED STORIES
ഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20 പരമ്പര; സഞ്ജു സാംസണ് ടീമില്;...
26 Oct 2024 5:12 AM GMTപൂനെയിലും ഗത്യന്തരമില്ലാതെ ഇന്ത്യ; 156ന് പുറത്ത്; ന്യൂസിലന്റിന് 301...
25 Oct 2024 12:15 PM GMTട്വന്റി-20 ക്രിക്കറ്റില് പുതുചരിത്രം രചിച്ച് സിംബാബ് വെ; 20 ഓവറില്...
23 Oct 2024 4:30 PM GMT36 വര്ഷങ്ങള്ക്കു ശേഷം ഇന്ത്യന് മണ്ണില് ടെസ്റ്റ് ജയവുമായി...
20 Oct 2024 8:35 AM GMTബെംഗളൂരു ടെസ്റ്റില് സര്ഫറാസിന് സെഞ്ചുറി; പന്തിന് ഫിഫ്റ്റി; മഴ...
19 Oct 2024 6:47 AM GMT