Sub Lead

ഗല്‍വാനിലെ ആളപായം സംബന്ധിച്ച് പോസ്റ്റിട്ട ചൈനീസ് ബ്ലോഗര്‍ക്ക് എട്ടു മാസം തടവ്

2.5 കോടി ഫോളോവേഴ്‌സുള്ള ഇന്റര്‍നെറ്റ് സിമിങ്ങിനാണ് 'രക്തസാക്ഷികളെ അപമാനിച്ചു' എന്ന് കുറ്റം ചുമത്തി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചത്.

ഗല്‍വാനിലെ ആളപായം സംബന്ധിച്ച് പോസ്റ്റിട്ട ചൈനീസ് ബ്ലോഗര്‍ക്ക് എട്ടു മാസം തടവ്
X

ബീജിങ്: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് ഭാഗത്തുണ്ടായ ജീവഹാനിയെക്കുറിച്ച് പ്രതികരണം നടത്തിയതിനു പിടിയിലായ ചൈനീസ് ബ്ലോഗര്‍ക്ക് എട്ടു മാസം ജയില്‍ ശിക്ഷ.

2.5 കോടി ഫോളോവേഴ്‌സുള്ള ഇന്റര്‍നെറ്റ് സിമിങ്ങിനാണ് 'രക്തസാക്ഷികളെ അപമാനിച്ചു' എന്ന് കുറ്റം ചുമത്തി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ക്രിമിനല്‍ നിയമത്തിലെ പുതിയ ഭേദഗതിക്ക് ശേഷം ചൈനയില്‍ നടന്ന ആദ്യത്തെ കേസാണിത്.

ബ്ലോഗര്‍ പത്ത് ദിവസത്തിനകം ദേശീയ മാധ്യമങ്ങള്‍ വഴി ഖേദം പ്രകടിപ്പിക്കണമെന്നും ജിയാന്‍സു പ്രവിശ്യയിലെ നാന്‍ജിങ് കോടതി ഉത്തരവിട്ടു. പ്രതി കുറ്റം സമ്മതിച്ചതായി കോടതി വ്യക്തമാക്കി. പ്രതി ഇനിയൊരിക്കലും ഈ കുറ്റം ആവര്‍ത്തിക്കില്ലെന്നും അതിനാലാണു ചെറിയ ശിക്ഷ നല്‍കുന്നതെന്നും കോടതി പ്രഖ്യാപിച്ചു. ചൈനീസ് മാധ്യമം വഴി മാര്‍ച്ച് ഒന്നിന് ക്യു ഖേദപ്രകടനം നടത്തിയിരുന്നു.

ഇന്ത്യയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ മരിച്ചെന്നും ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റെന്നും അടുത്തിടെയാണു ചൈന സമ്മതിച്ചത്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ ഒരു കമാന്‍ഡര്‍ രക്ഷപ്പെട്ടത് അദ്ദേഹം ചൈനീസ് സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായതുകൊണ്ടാണെന്ന് ക്യു പ്രതികരിച്ചിരുന്നു. അധികൃതര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചിട്ടുണ്ടാകാമെന്നും ക്യു പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ക്കു പിന്നാലെയാണ് ക്യു പിടിയിലായതും തുടര്‍ന്ന് നിയമനടപടിക്ക് വിധേയനാകേണ്ടി വന്നതും.

ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഫെബ്രുവരിയില്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് അവകാശപ്പെട്ടിരുന്നു.

ഫെബ്രുവരിയില്‍, രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, ക്യൂ സൈനികരുടെ പ്രശസ്തിക്ക് കോട്ടം വരുത്തിയതായും ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായും ദേശസ്‌നേഹികളുടെ ഹൃദയത്തെ വിഷലിപ്തമാക്കിയതായും ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it