Sub Lead

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിക്കാന്‍ ചൈനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ പാകിസ്താന്

പാകിസ്താന്റെ സമുദ്ര പ്രരോധ ശേഷി മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിക്കാന്‍ ചൈനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ പാകിസ്താന്
X

ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേധാവിത്വം ലക്ഷ്യമിട്ട് ചൈന അത്യാധുനിക യുദ്ധക്കപ്പല്‍ പാകിസ്താന് കെമാറി. ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പലാണിത്്. ഇന്ത്യന്‍ മഹാസമുദ്രത്തിലാവും പാക്കിസ്താന്‍ ഈ കപ്പല്‍ വിന്യസിക്കുക. പാക്കിസ്താന്റെ നാവികശേഷി ഇതോടെ വര്‍ദ്ധിക്കും. പാകിസ്താന്റെ സമുദ്ര പ്രരോധ ശേഷി മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ചൈന സ്‌റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്‍ നിര്‍മിച്ച് 054എ/പി ടൈപ്പ് പടക്കപ്പലിനു പാകിസാതാന്‍ നാവികസേന പിഎന്‍എസ് തുഗ്‌റില്‍ എന്ന പേരാണു നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച ഷാങ്ഹായിയില്‍ നടന്ന ചടങ്ങിലാണ് കപ്പല്‍ കൈമാറ്റം നടന്നത്. അത്യാധുനിക യുദ്ധസന്നാഹങ്ങളും സ്വയം പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ടെന്ന് പാകിസാതാന്‍ നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് യുദ്ധക്കപ്പലുകള്‍ കൂടി ചൈന പാക്കിസ്താന് നല്‍കുമെന്ന് സൂചനയുണ്ട്.

Next Story

RELATED STORIES

Share it