Sub Lead

'മതം മാറാന്‍ ആലോചിക്കുന്നത് ഇസ്‌ലാമിലേക്കാണ്, ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല'; ഏഷ്യാനെറ്റിനെതിരേ ആഞ്ഞടിച്ച് ചിത്രലേഖ

ഇത്തരം വാര്‍ത്ത ചമയ്ക്കുന്നതിനു പിന്നില്‍ തനിക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയലാണെന്നും തന്നെ തീവ്രവാദിയാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഏഷ്യാനെറ്റ് ലക്ഷ്യമിടുന്നതെന്നും അവര്‍ ആരോപിച്ചു.

മതം മാറാന്‍ ആലോചിക്കുന്നത് ഇസ്‌ലാമിലേക്കാണ്, ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല; ഏഷ്യാനെറ്റിനെതിരേ ആഞ്ഞടിച്ച് ചിത്രലേഖ
X

കണ്ണൂര്‍: താന്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടലാണെന്ന ഏഷ്യാനെറ്റ് റിപോര്‍ട്ടിനെതിരേ ആഞ്ഞടിച്ച് കണ്ണൂരിലെ ഓട്ടോെ്രെഡവര്‍ ചിത്രലേഖ. താന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണെന്നും അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ലെന്നും അവര്‍ ഏഷ്യാനെറ്റിനെ ഓര്‍മിപ്പിച്ചു.

ഇത്തരം വാര്‍ത്ത ചമയ്ക്കുന്നതിനു പിന്നില്‍ തനിക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയലാണെന്നും തന്നെ തീവ്രവാദിയാക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഏഷ്യാനെറ്റ് ലക്ഷ്യമിടുന്നതെന്നും അവര്‍ ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തെറ്റിദ്ധാരണപരത്തുന്ന ഏഷ്യാനെറ്റ് റിപോര്‍ട്ടിനെതിരേ ചിത്രലേഖ പരസ്യമായി രംഗത്തുവന്നത്.

ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും തനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട്കാര്‍ തനിക്കു വീട് വെയ്ക്കാനും സാമ്പത്തികമായും സഹായിക്കാമെന്ന് പറഞ്ഞിരുന്നു.തന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്‌ലിം ലീഗിന്റെ കെ എം ഷാജിയും മുസ്‌ലിം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.

ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്‍ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്‍ത്തനത്തിന്റെ ആലോചനക്ക് ഈ വര്‍ത്തക്കപ്പുറമുള്ള അര്‍ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് തന്നെ തീവ്രവാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് കൊണ്ടാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് ചിത്രലേഖ വെളിപ്പെടുത്തിയെന്നായിരുന്നു ഏഷ്യാനെറ്റ് റിപോര്‍ട്ട് ചെയ്തത്.

അതേസമയം, ചിത്രലേഖയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുന്ന പോപുലര്‍ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന്റ് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസും ആരോപണങ്ങള്‍ നിഷേധിക്കുകയും ചിത്രലേഖ ഇസ്‌ലാം മതത്തിലേക്ക് വന്നാല്‍ പ്രാദേശികമായി സംരക്ഷണം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തതായി ഏഷ്യാനെറ്റ് റിപോര്‍ട്ട് ചെയ്തിരുന്നു.

മതപരിവര്‍ത്തനത്തിനൊരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പിന്നാലെ രണ്ടു തവണ രഹസ്യാന്വേഷണ വിഭാഗം തന്നെ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം ചിത്രലേഖ തന്നെ വെളിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it