Sub Lead

മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം

മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം
X

ന്യൂഡല്‍ഹി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപടി സ്വീകരിക്കണമെന്ന് നാനൂറില്‍ അധികം പുരോഹിതന്‍മാരും 30 സഭാ സംഘടനകളുടെ നേതൃത്വവും ഒപ്പിട്ട പ്രസ്താവന പറയുന്നു. ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികള്‍ക്ക് നേരെ 14 ആക്രമണങ്ങളുണ്ടായി. പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളായ തോമസ് എബ്രഹാം, ഡേവിഡ് ഒനെമിസു, ജോബ് ലോഹാര, റിച്ചാര്‍ഡ് ഹോവെല്‍, മേരി സ്‌കറിയ, സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, വിജയേഷ് ലാല്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്.

2024 ഡിസംബര്‍ പകുതി വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ക്രിസ്ത്യാനികള്‍ക്കെതിരേ 720 അക്രമങ്ങള്‍ നടന്നതായി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പിന്റെ റിപോര്‍ട്ട് പറയുന്നു. മതപരിവര്‍ത്തനം നിരോധിക്കല്‍ നിയമത്തിന്റെ ഉപയോഗം, വിദ്വേഷ പ്രചാരണം, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍ തുടങ്ങി പലതരം പീഡനങ്ങളാണ് ക്രിസ്ത്യാനികള്‍ സഹിക്കേണ്ടി വരുന്നത്. മണിപ്പൂരില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്നും 360 ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടെന്നും പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it