- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉന്നത ഉദ്യോഗസ്ഥന്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
'ഡാര്‍ക്ക് പ്രിന്‍സ്' എന്ന് അറിയപ്പെടുന്ന സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെഹ്‌റാന്‍: ഉസാമ ബിന്‍ ലാദനെയും ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെയും വധിച്ച സിഐഎ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ ഡി ആന്‍ഡ്രിയ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇയാള്‍ സഞ്ചരിച്ച നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്‌നിയില്‍ വെച്ച് തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ യാത്രാ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തകര്‍ന്നത് യുഎസ് വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
'ഡാര്‍ക്ക് പ്രിന്‍സ്' എന്ന് അറിയപ്പെടുന്ന സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ആയതുല്ല മൈക്ക്' എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. 2017ലാണ് ട്രംപ് ഭരണകൂടം ഇറാനിലെ സിഐഎ തലവനായി ഇയാളെ നിയമിച്ചത്. യുഎസ് വിദേശനയത്തെക്കുറിച്ചുള്ള വെറ്ററന്‍സ് ടുഡേ എന്ന വെബ്‌സൈറ്റും റഷ്യന്‍ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ടു.
നിരവധി പോരാളികളേയും നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കിയ അമേരിക്കയുടെ അഫ്ഗാനിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും ഡി ആന്‍ഡ്രിയ ആയിരുന്നു. സുലൈമാനിക്കെതിരായ ഡ്രോണ്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ ഡി ആന്‍ഡ്രിയ ആണെന്ന് ഇറാന്‍ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് യുഎസ് പ്രതികരിച്ചിട്ടില്ല.
RELATED STORIES
കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മന്ത്രി വിജയ്...
14 May 2025 8:15 AM GMTസ്കൂള്‍ വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം:...
14 May 2025 8:05 AM GMTവേടന്റെ പാട്ടിനെതിരായ അധിക്ഷേപം; ആര്‍എസ്എസിന്റെ വംശവെറി മറനീക്കി...
14 May 2025 7:39 AM GMTദുര്‍മന്ത്രവാദിനി ഉപദേശിച്ചു; രണ്ട് വയസുള്ള മകനെ മാതാവ് കനാലില്‍...
14 May 2025 7:35 AM GMTആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
14 May 2025 7:33 AM GMTഅരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റം; ചൈനക്കെതിരേ ഇന്ത്യ;...
14 May 2025 7:25 AM GMT