Sub Lead

അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നാമനിര്‍ദേശം ചെയ്തു

അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നാമനിര്‍ദേശം ചെയ്തു
X

ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെ നാമനിര്‍ദേശം ചെയ്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത്. ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് സുപ്രിംകോടതി ജഡ്ജിമാരുടെ യോഗം വിളിച്ചു. യോഗശേഷം ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പേര് നിര്‍ദേശിച്ചിട്ടുള്ള കത്ത് യു യു ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറും.

നിലവിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്റെ പിന്‍ഗാമിയെ നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രസര്‍ക്കാരിന് ഔപചാരികമായി അയക്കണമെന്നാണ് പ്രോട്ടോക്കോള്‍. കത്ത് നിയമമന്ത്രാലയം പരിഗണിക്കും. പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ ഒക്ടോബര്‍ ഏഴിന് നിയമമന്ത്രാലയം ജസ്റ്റിസ് യു യു ലളിതിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് യു യു ലളിത് നവംബര്‍ എട്ടിനാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പിന്‍ഗാമിയായി ആഗസ്തിലാണ് ലളിത് ചുമതലയേറ്റത്. ഡി വൈ ചന്ദ്രചൂഢിന് 2024 നവംബര്‍ 10 വരെ കാലാവധിയുണ്ട്.

Next Story

RELATED STORIES

Share it