Sub Lead

ക്ലാസില്‍ വരാന്‍ വൈകിയതിനെ ചോദ്യം ചെയ്തു; പ്രധാനാധ്യാപകനെ വിദ്യാര്‍ഥികള്‍ വെടിവച്ചു കൊന്നു

സംഭവത്തെ തുടര്‍ന്ന് ഇരുവരും പ്രിന്‍സിപ്പലിന്റെ ബൈക്കുമായി രക്ഷപ്പെടുകയും ചെയ്തു.

ക്ലാസില്‍ വരാന്‍ വൈകിയതിനെ ചോദ്യം ചെയ്തു; പ്രധാനാധ്യാപകനെ വിദ്യാര്‍ഥികള്‍ വെടിവച്ചു കൊന്നു
X

ഛത്രപൂര്‍: മധ്യപ്രദേശിലെ ഛത്രപൂരില്‍ സ്‌കൂളിലെ പ്രധാനധ്യാപകനെ വിദ്യാര്‍ഥികള്‍ വെടിവച്ചു കൊന്നു. പ്ലസ് ടു വിദ്യാര്‍ഥികളായ രണ്ടു പേരാണ് പ്രധാനാധ്യാപകന്‍ എസ് കെ സക്‌സേനയെ വെടിവച്ചു കൊന്നതെന്ന് പോലിസ് അറിയിച്ചു. ഇന്ന് രാവിലെ ഇരുവരും ക്ലാസില്‍ എത്താന്‍ വൈകിയതിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തിരുന്നു. ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ വീട്ടില്‍ അറിയിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് ഉച്ചക്ക് പ്രിന്‍സിപ്പലിന് നേരെ വെടിവയ്പ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇരുവരും പ്രിന്‍സിപ്പലിന്റെ ബൈക്കുമായി രക്ഷപ്പെടുകയും ചെയ്തു.

ധമോര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയത്തിന് മുമ്പില്‍ വച്ച് സക്‌സേനയുടെ തലക്കാണ് വെടിയേറ്റതെന്ന് എസ്പി അഗം ജെയിന്‍ പറഞ്ഞു. അപ്പോള്‍ തന്നെ സക്‌സേന മരിച്ചു. നാടന്‍ തോക്കുപയോഗിച്ച് ഒറ്റവെടിക്കാണ് സക്‌സേനയെ കൊന്നിരിക്കുന്നത്. തോക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. സ്‌കൂളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന സക്‌സേന വിജയശതമാനത്തില്‍ വലിയ വര്‍ധനയുണ്ടാക്കിയിരുന്നു.

'' സ്‌കൂളില്‍ അച്ചടക്കം പാലിക്കണമെന്ന കാര്യത്തില്‍ സക്‌സേനക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ രണ്ട് വിദ്യാര്‍ഥികളും സ്ഥിരം പ്രശ്‌നക്കാരാണ്. പ്രദേശത്തെ ഒരു ഗുണ്ടയുടെ അനുയായികളാണ് ഇരുവരും. ഇവര്‍ ക്ലാസില്‍ വൈകിവരുന്നതിനെ സക്‌സേന ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം''-സ്‌കൂളിലെ അധ്യാപകനായ ഹരിശങ്കര്‍ ജോഷി പറഞ്ഞു.

Next Story

RELATED STORIES

Share it