- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി പറയുന്നത് പച്ച വര്‍ഗീയത: ചെന്നിത്തല
ബിജെപിയെ വളര്‍ത്താനും, ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ വിജയിക്കുകയില്ല.
തിരുവനന്തപുരം: പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച വിജയന്‍ ഇപ്പോള്‍ മുസ്‌ലിം ലീഗിനേയും കോണ്‍ഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യം മുന്നില്‍ നിര്‍ത്തിയാണ്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളര്‍ത്താനുള്ള ഒരുതന്ത്രമാണ് സിപിഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ തുടങ്ങിയതല്ല, ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബിജെപിയെ വളര്‍ത്താനും, ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ വിജയിക്കുകയില്ല.
ബിജെപിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസ് മതേതര മനസാണ്. ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സിപിഎം അഴിച്ചുവിടുന്നത്. വിവിധ മതങ്ങള്‍ തമ്മില്‍, വിവിധ സമുദായങ്ങള്‍ തമ്മില്‍, വിവിധ ജാതികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഈ തിരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂര്‍വമായ നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകള്‍ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കണ്‍വീനറുടെ പോസ്റ്റുകള്‍ പരിശോധിച്ചാലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെരാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യക്തമായി കാണാം.
പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വര്‍ഗീയ പ്രചാരണങ്ങള്‍ കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT