Sub Lead

കുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്‌തെയ് സംഘടനകള്‍

വിവിധ മെയ്‌തെയ് സംഘടനകള്‍ ചേര്‍ന്ന് 2019ലാണ് സിഒസിഒഎംഐ രൂപീകരിച്ചത്. നാഗ ഗറില്ല സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമാധാന ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു മുന്നണി രൂപീകരണം.

കുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്‌തെയ് സംഘടനകള്‍
X

ഇംഫാല്‍: മണിപ്പൂരിലെ ആറു ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സൈനികാധികാര നിയമം(അഫ്‌സ്പ) പിന്‍വലിക്കണമെന്ന് മെയ്‌തെയ് സംഘടനകള്‍. സംസ്ഥാനത്തെ കുക്കി സായുധസംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവാണമെന്നും വിവിധ മെയ്‌തെയ് പൗരാവകാശ സംഘടനകളുടെ മുന്നണിയായ സിഒസിഒഎംഐ ആവശ്യപ്പെട്ടു. വരുന്ന 24 മണിക്കൂറിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാവുമെന്നും മുന്നണി മുന്നറിയിപ്പ് നല്‍കി.

'' സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരും ഒരുമിച്ചിരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കണം. മണിപ്പൂര്‍ ജനതക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ അതിന്റെ വില സര്‍ക്കാര്‍ കൊടുക്കേണ്ടി വരും. 24 മണിക്കൂറിനുള്ളില്‍ എല്ലാ കുക്കി സായുധ ഗ്രൂപ്പുകളെയും അടിച്ചമര്‍ത്തണം.'' പ്രസ്താവന പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കെതിരേ പ്രതിഷേധം നടക്കുന്നുണ്ട്.

വിവിധ മെയ്‌തെയ് സംഘടനകള്‍ ചേര്‍ന്ന് 2019ലാണ് സിഒസിഒഎംഐ രൂപീകരിച്ചത്. നാഗ ഗറില്ല സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമാധാന ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു മുന്നണി രൂപീകരണം.മണിപ്പൂരിലെ നാഗ ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്വയംഭരണം വേണമെന്ന് ആവശ്യം നാഗ ഗറില്ലകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ എതിര്‍ക്കാന്‍ രൂപീകരിച്ച മുന്നണി 2023 മേയില്‍ കുക്കികള്‍ക്കെതിരേ തുടങ്ങിയ ആക്രമണങ്ങളിലും പങ്കുവഹിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it