Sub Lead

കോളജ് അധ്യാപിക മരിച്ച നിലയില്‍; സ്ത്രീധന പീഡനമെന്ന് ആരോപണം

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നതായി കുടുംബം പറയുന്നു

കോളജ് അധ്യാപിക മരിച്ച നിലയില്‍; സ്ത്രീധന പീഡനമെന്ന് ആരോപണം
X

നാഗര്‍കോവില്‍: മലയാളി കോളജ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പായിരുന്നു തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം.

ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നതായി കുടുംബം പറയുന്നു. കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും വീട്ടുകാര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്.

Next Story

RELATED STORIES

Share it