Sub Lead

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
X

കണ്ണൂര്‍: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ പള്ളിക്കുന്ന് ഗവ. വനിതാ കോളജില്‍ എസ്എഫ് ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അഴീക്കോട് മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി സല്‍മാന്‍ അബ്ദുര്‍റസാഖിനെ ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോല്‍വിയില്‍ പ്രകോപിതരായി എസ്എഫ്‌ഐ ആക്രമിച്ചെന്ന് യുഡിഎസ്എഫും വിജയത്തിന് പിന്നാലെ യുഡിഎസ്എഫ് ആക്രണം അഴിച്ചു വിട്ടെന്ന് എസ്എഫ്‌ഐയും ആരോപിച്ചു. ഇന്ന് വൈകീട്ട് പോലിസ് സാന്നിധ്യത്തിലാണ് പള്ളിക്കുന്ന് കോളജിനു മുന്നില്‍ നടുറോഡില്‍ ഏറ്റുമുട്ടിയത്.

Next Story

RELATED STORIES

Share it