Sub Lead

യേശു ക്രിസ്തുവിന്റെ ജന്മനാടായ ഫലസ്തീനില്‍ വംശഹത്യ നടക്കുന്നു: കൊളംബിയന്‍ പ്രസിഡന്റ്

യേശു ക്രിസ്തുവിന്റെ ജന്മനാടായ ഫലസ്തീനില്‍ വംശഹത്യ നടക്കുന്നു: കൊളംബിയന്‍ പ്രസിഡന്റ്
X

ബൊഗോട്ട: യേശുക്രിസ്തുവിന്റെ ജന്മനാടായ ഫലസ്തീനില്‍ വംശഹത്യ നടക്കുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ''യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സമയത്ത്, അദ്ദേഹം ജനിച്ചു വളര്‍ന്ന ഫലസ്തീനിലെ ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം, ഇപ്പോള്‍ അവര്‍ രക്തരൂക്ഷിതമായ വംശഹത്യയ്ക്ക് ഇരയാവുന്നു.''-സാമൂഹിക മാധ്യമമായ എക്‌സില്‍ ഗുസ്താവോ പെട്രോ പോസ്റ്റ് ചെയ്തു.

ഇസ്രായേലികള്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്ന ഡോ. ഹുസാം അബു സഫിയയുടെ ചിത്രമടക്കം പങ്കുവച്ചാണ് പോസ്റ്റ്. വടക്കന്‍ ഗസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയുടെ ഡയറക്ടറായ ഡോ. അബു സഫിയയെ ഈ വര്‍ഷം ആദ്യമാണ് ഇസ്രായേലി സൈന്യം തട്ടിക്കൊണ്ടുപോയത്. അതിന് ശേഷം കുറ്റം പോലും ചുമത്താതെ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്.

Next Story

RELATED STORIES

Share it