Big stories

ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെതിരേ വര്‍ഗീയ പരാമര്‍ശം; സംഘപരിവാര പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മംഗളൂരുവില്‍ നിന്നു നവജാത ശിശുവിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളത്ത് ആംബുലന്‍സില്‍ എത്തിച്ച വിഷയത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം അറസ്റ്റില്‍. കൊച്ചി സെന്‍ട്രല്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെതിരേ വര്‍ഗീയ പരാമര്‍ശം;  സംഘപരിവാര പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

കൊച്ചി: മംഗളൂരുവില്‍ നിന്നു നവജാത ശിശുവിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളത്ത് ആംബുലന്‍സില്‍ എത്തിച്ച വിഷയത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം അറസ്റ്റില്‍. കൊച്ചി സെന്‍ട്രല്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ വകുപ്പാണ് ചുമത്തിയത്.

ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞാണ് ബിനില്‍ സോമസുന്ദരം പോസ്റ്റിട്ടത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു. പോസ്റ്റിട്ട സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് ബിനിലിന്റെ അവകാശ വാദം. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കേരളത്തിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനു വേണ്ടി കേരളം പ്രാര്‍ത്ഥനാ നിരതമായ മനസ്സോടെ കൈകോര്‍ത്ത സമയത്താണ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളോടെ ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം, കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാര്‍ ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ ഹൃദയശസ്ത്രക്രിയ തീരുമാനിക്കുയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും.

Next Story

RELATED STORIES

Share it