- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പിന്റെ വിഷം ചീറ്റല്‍: മിണ്ടാട്ടമില്ലാതെ സര്‍ക്കാരും പോലിസും രാഷ്ട്രീയക്കാരും
പിസി അബ്ദുല്ല
കോഴിക്കോട്: ഇതര മത വിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന തരത്തില്‍ പാലാ ബിഷപ്പ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ക്കെതിരേ മിണ്ടാട്ടമില്ലാതെ സര്‍ക്കാരും പോലിസും. ബിഷപ്പിന്റെ പ്രസംഗം മുസ്‌ലിംകള്‍ക്കെതിരായ കലാപാഹ്വാനമായി സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടരുമ്പോള്‍ സിപിഎം,കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തികഞ്ഞ മൗനത്തിലാണ്.
പാലാ ബിഷപ്പ് ഫാ.ജോസഫ് കല്ലറങ്ങാട്ടിനെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് 20 ലേറെ പരാതികളാണ് ഇന്നലെമാത്രം മുഖ്യമന്ത്രിക്കും പോലിസിനും ലഭിച്ചത്. വിവിധ സംഘടനകളും അഭിഭാഷകരും വ്യക്തികളും നല്‍കിയ ഈ പരാതികളില്‍ നടപടിയുണ്ടാവുന്നതിന്റെ സൂചനകളൊന്നുമില്ല. ഇന്ന് ചില സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്.
മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിനെയും പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കുന്ന പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ മതിയായ കാരണമുണ്ടെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. മത സ്പര്‍ദ്ധ വളര്‍ത്തുന്നതിധും ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും സാമൂഹിക സമാധാനം തകര്‍ത്ത് നാടിന്റെ ഭദ്രത തകര്‍ക്കുന്നതിനും കരാപത്തിന് ഗൂഡാലോചന നടത്തിയതിനും
ഐപിസി 153 (എ), 121 (എ), 124(എ), 120(ബി) വകുപ്പുകള്‍ പ്രകാരം പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ, മയക്കു മരുന്ന് ഉപയോഗമടക്കം അറിയാവുന്ന കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചു വച്ചതിനും ബിഷപ്പിനെതിരെ കേസ്സെടുക്കാവുന്നതാണ്.
പാലാ ബിഷപ്പിന്റെ മുസ്‌ലിം വിദ്വേഷ പ്രസംഗം വന്‍ വിവാദമുയര്‍ത്തിയിട്ടും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. പാലാ ബിഷപ്പിനെ ഏറ്റെടുത്ത് സംഘപരിവാരവും ക്രൈസ്തവ വിദ്വേഷ ഗ്രൂപ്പുകളും എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. എന്നാല്‍, സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ ക്രൈസ്തവ പ്രീണനത്തിന്റെ ഭാഗമായുള്ള മൗനത്തിലാണ്. ഇന്നലെ ഇതു സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പോലും സിപിഎം കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുത്തില്ല.
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT