Sub Lead

ബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍ മാത്രമെന്ന് കപില്‍ സിബല്‍

ബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍ മാത്രമെന്ന് കപില്‍ സിബല്‍
X
ന്യൂഡല്‍ഹി: 2024 തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ബിജെപിക്ക് ഉപയോഗിക്കാന്‍ വര്‍ഗീയ കലാപവും വിദ്വേഷ പ്രസംഗങ്ങളുമുള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ഉണ്ടെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍. പശ്ചിമ ബംഗാളിലും ഗുജറാത്തിലും അടുത്തിടെ നടന്ന സംഭവങ്ങള്‍ ഇതിന്റെ ട്രെയിലര്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുപിഎ 1, 2 ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സിബല്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് കോണ്‍ഗ്രസ് വിട്ട് സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അനീതിക്കെതിരെ പോരാടണമെന്ന ഉദ്ദേശത്തോടെ അടുത്തിടെ ഇന്‍സാഫ് എന്ന പുതിയ സംവിധാനത്തിനും അദ്ദേഹം തുടക്കമിട്ടിരുന്നു.രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയേ മതിയാകൂയെന്നും അത് മാത്രമാണ് തന്റെ പുതിയ സംരംഭമായ ഇന്‍സാഫ് കൊണ്ടു ഉദ്ദേശിക്കുന്നതെന്നും കപില്‍ സിബല്‍ പ ഞ്ഞിരുന്നു.

'2014 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കെതിരെ പോരാടുക എന്നതാണ് ഇന്‍സാഫിന്റെ മുഖ്യ അജണ്ട. 'അച്ചേ ദിന്‍ ആയെങ്കെ' എന്ന് പറഞ്ഞ ശേഷം അതിനെ കുറിച്ച് മറന്നുപോകുന്നത് പോലെയോ, 'അമൃത് കാല്‍ ആയേഗാ' എന്ന് പറഞ്ഞ് അത് വരുമോ എന്ന് പോലും ആര്‍ക്കും ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന പോലെയുള്ള കാര്യമല്ല ഇന്‍സാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ്, അനീതിക്കെതിരെ പോരാടാനാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബംഗാളിലെ ഹൗറയില്‍ രാമനവമി ശോഭായാത്രക്കിടെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. റാലിക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും മസ്ജിദുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തി കലാപകാരികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൗറയില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമനവമി റാലിക്കിടെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വന്‍ തോതിലുള്ള അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ വഡോദരയിലും മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലും ശോഭായാത്രക്കിടെ അക്രമങ്ങള്‍ അരങ്ങേറി. ഗുജറാത്തില്‍ റാലിക്കെതിരെ കല്ലേറുണ്ടായെന്നാരോപിച്ചാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്. പഞ്ച്‌റിഗറിലുള്ള മസ്ജിദിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it