Sub Lead

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി
X

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. രക്തസാക്ഷി കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചെന്ന കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തലിന്റെയും അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. പി എം നിയാസ്, എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.

Next Story

RELATED STORIES

Share it