Sub Lead

രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ നല്‍കി കോണ്‍ഗ്രസ് എംഎല്‍എ

ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങാണ് രാമക്ഷേത്രത്തിനായി വന്‍ തുക സംഭാവന ചെയ്തത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ നല്‍കി കോണ്‍ഗ്രസ് എംഎല്‍എ
X

റായ്ബറേലി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങാണ് രാമക്ഷേത്രത്തിനായി വന്‍ തുക സംഭാവന ചെയ്തത്.

എല്ലാവരും രാമക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവന നല്‍കുന്നുണ്ട്. തന്റെ സംഘത്തിനും തന്നെ പിന്തുണയ്ക്കുന്നവര്‍ക്കുമായാണ് വിശ്വഹിന്ദു പരിഷത്തിന് തുക നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.

മൂന്നരവര്‍ഷം കൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മാണത്തിന് 1,100 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മാത്രമായി 300 മുതല്‍ 400 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it