Sub Lead

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കും; ബാധ്യതകള്‍ ഏറ്റെടുക്കും

'സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും.

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കും; ബാധ്യതകള്‍ ഏറ്റെടുക്കും
X

കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. 'സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും. ആ കുടുംബത്തിന്റെ എല്ലാ ബാധ്യതതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം പയ്യാമ്പലത്ത് നടന്നു. ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം പതിനൊന്നരയോടെ വിലാപയാത്രയായായാണ് പയ്യാമ്പലത്ത് എത്തിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡിസിസി ഓഫിസിലും എത്തിയത്.

സ്പീക്കര്‍ എഎന്‍ ഷംസീര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സിപിഎം നേതാക്കളായ ഇപി ജയരാജന്‍, എംവി ജയരാജന്‍, മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ടി പത്മനാഭന്‍, ബിജെപി നേതാവ് സികെ പത്മനാഭന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Next Story

RELATED STORIES

Share it