Sub Lead

മണിപ്പൂര്‍ കലാപം: അവിശ്വാസപ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

മണിപ്പൂര്‍ കലാപം: അവിശ്വാസപ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
X

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' പ്രതിനിധികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മറുപടി പ്രസംഗത്തിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം തള്ളിയത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെയാണ് സസ്‌പെന്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. മണിപ്പുരില്‍ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്നും പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ പ്രതിപക്ഷത്തിനില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അക്രമ സംഭവങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരകളാകുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോകുകയാണ്. രാജ്യം മണിപ്പുരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ്. കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. സമാധാനം പുനഃസ്ഥാപിക്കും. കുറ്റക്കാരെ വെറുതേവിടില്ല. രാഹുലിന്റെ ഭാരത മാതാവ് പരാമര്‍ശം മാപ്പര്‍ഹിക്കാത്തതാണ്. രാജ്യത്തെ ജനങ്ങളെ ഇത് വേദനിപ്പിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തും മണിപ്പൂര്‍ അരക്ഷിതമായിരുന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിശ്രമിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടുമെന്നും മോദി പറഞ്ഞു.

Next Story

RELATED STORIES

Share it