Sub Lead

'അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം'; ഫലസ്തീനൊപ്പമെന്ന് കോണ്‍ഗ്രസ് പ്രമേയം

അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം;  ഫലസ്തീനൊപ്പമെന്ന് കോണ്‍ഗ്രസ് പ്രമേയം
X

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. സ്വന്തം മണ്ണിനു വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണെന്ന് പ്രമേയത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ഫലസ്തീന്‍ ജനതയുടെ ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്രായേലും ഹമാസും തമ്മില്‍ ഉടനടി വെടിനിര്‍ത്തലിന് തയ്യാറാവണം. നിലവിലെ സംഘര്‍ഷത്തിന് കാരണമായ അനിവാര്യമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളിലും ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ അപലപിക്കുന്നതായി കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഐസിസി പ്രമേയത്തിലൂടെ ഫലസ്തീന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. അതിനിടെ, സംഘര്‍ഷം തിങ്കളാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇരുവശത്തുമായി മരണപ്പെട്ടവരുടെ എണ്ണം 1,100 കടന്നു.

Next Story

RELATED STORIES

Share it