Sub Lead

കരാറുകാരന്റെ മരണം: കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജി സമര്‍പ്പിച്ചു

വാഹന അകമ്പടികളോടെ ശക്തി പ്രകടനം നടത്തിയാണ് രാജിക്കത്ത് കൈമാറാന്‍ ഈശ്വരപ്പ ബെംഗളൂരുവില്‍ എത്തിയത്.

കരാറുകാരന്റെ മരണം: കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജി സമര്‍പ്പിച്ചു
X

ബെംഗളൂരു: കരാറുകാരന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. വാഹന അകമ്പടികളോടെ ശക്തി പ്രകടനം നടത്തിയാണ് രാജിക്കത്ത് കൈമാറാന്‍ ഈശ്വരപ്പ ബെംഗളൂരുവില്‍ എത്തിയത്. അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവര്‍ത്തകര്‍ക്ക് വാക്ക് നല്‍കിയാണ് ഈശ്വരപ്പ ശിവമോഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. അകമ്പടിയായി നിരവധി പ്രവര്‍ത്തകരും വാഹനങ്ങളില്‍ ഈശ്വരപ്പയെ പിന്തുടര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ ബോമ്മെയുമായി രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് രാജിവെച്ചത്.

മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും കര്‍ണാടക രാഷ്ട്രീയത്തില്‍ തന്റെ ശക്തി ചോര്‍ന്നിട്ടില്ല എന്ന് തെളിയിക്കുക കൂടിയായിരുന്നു ബിജെപി നേതാവ് ഈശ്വരപ്പ. രാജി വെക്കില്ല എന്ന് അവസാന നിമിഷം വരെ ആവര്‍ത്തിച്ച ഈശ്വരപ്പയ്ക്ക് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് തീരുമാനം മാറ്റേണ്ടി വന്നത്. രാജിവച്ച മന്ത്രി ഈശ്വരപ്പയെ അറസ്റ്റ് ചെയ്യേണ്ടത് പോലിസിന്റെ ജോലി ആണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മെയുടെ വാദം. അന്വേഷണ സംഘത്തിന്റെ ചുമതല കോണ്‍ഗ്രസിനെ ആരും എല്‍പ്പിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിധി കര്‍ത്താക്കള്‍ ആകേണ്ടതില്ലെന്നും ബോമ്മെ പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ രാജി എന്ന ആവശ്യം സാധ്യമായെങ്കിലും സമരത്തില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് ഇല്ലെന്ന നിലപാട് ആണ് കോണ്‍ഗ്രസിന് ഉള്ളത്. 40% കൈക്കൂലി ആവശ്യപ്പെട്ട ഈശ്വരപ്പയെ എന്ത് കൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഉഡുപ്പി പോലിസ് ഈശ്വരപ്പയ്ക്ക് എതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it