- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയോധ്യയിലെ മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും സംഭാവന നല്‍കുന്നതും 'ഹറാം': ഉവൈസി

ഹൈദരാബാദ്: ബാബരി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും 'ഹറാം'(നിഷിദ്ധം) ആണെന്ന് എഐഎംെഎഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. ബിദാറില്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന പ്രമേയത്തിലുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേക്കുറിച്ച് മതപണ്ഡിതന്മാരായ മുഫ്തികളുടെയും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഉലമയുടെയും അഭിപ്രായങ്ങള്‍ താന്‍ തേടിയിരുന്നു. എല്ലാവരും അതിനെ മസ്ജിദ് എന്ന് വിളിക്കരുതെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടത്താനാവില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. പ്രാര്‍ത്ഥന നടത്തുകയും അവിടെ മസ്ജിദ് നിര്‍മാണത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നത് ഹറാമാണ്(അനുവദനീയമല്ല) എന്നും ഉവൈസി പറഞ്ഞു. മുസ് ലിംകള്‍ ആ മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തരുത്. ആ മസ്ജിദിന്റെ നിര്‍മാണത്തില്‍ സംഭാവന ചെയ്യുന്നതിനുപകരം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സംഭാവന നല്‍കണമെന്നും ഉവൈസി പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരോട് വിവേചനം കാണിക്കാന്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വളച്ചൊടിക്കുകയാണ്. ചട്ടത്തിന് വിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കി ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡോ. അംബേദ്കറുടെ ഉപദേശങ്ങളില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തണം. ഓരോ പൗരനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും സ്വന്തം മനോഭാവത്തില്‍ ഉറപ്പാക്കിയാല്‍ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കാനാവുമെന്നും ഉവൈസി പറഞ്ഞു.
'നിങ്ങള്‍ സ്വാതന്ത്ര്യം നേടുന്നതുവരെ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയില്ല. സമത്വം ഉറപ്പുവരുത്തുന്നതുവരെ നിങ്ങള്‍ക്ക് നീതി ലഭിക്കുകയില്ല, സാഹോദര്യമില്ലാതെ ആരും നിങ്ങളുടെ അടുത്ത് വരില്ല ', ഈ നാല് അടിസ്ഥാന തത്വങ്ങളും ഡോ. അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പറഞ്ഞു. ദലിത്, പിന്നാക്ക വിഭാഗങ്ങളുമായി മല്‍സരിക്കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുനില്‍ക്കണം. അവരുമായി സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാന്‍ തുടങ്ങിയാല്‍, ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയര്‍ന്ന ജാതിക്കാരായ 70 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഉവൈസി പറഞ്ഞു.
Contributing for construction and prayers at Masjid in Ayodhya is 'haraam': Owaisi
RELATED STORIES
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ...
18 April 2025 2:13 PM GMT''ഹെയ്ത്തിക്ക് സ്വാതന്ത്ര്യം നല്കാന് 44 ബില്യണ്‍ ഡോളര്‍ വാങ്ങി'':...
18 April 2025 1:46 PM GMTദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് ചെന്നൈ സൂപ്പര്‍...
18 April 2025 1:06 PM GMT'നാളെ പത്തുമണിക്ക് ഹാജരാകണം'; ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടിസ്
18 April 2025 12:57 PM GMTകലിംഗ സൂപ്പര്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
18 April 2025 12:50 PM GMTരണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താലിബാനെ ഭീകര പട്ടികയില്‍ നിന്ന്...
18 April 2025 12:32 PM GMT