- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംയുക്ത സേനാ മേധാവി കൊല്ലപ്പെട്ട കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: വ്യോമ സേനയുടെ അന്വേഷണം പൂര്‍ത്തിയായി; മോശം കാലാവസ്ഥയെ തുടര്‍ന്നെന്ന് സൂചന
കുന്നുകളുള്ള പ്രദേശത്ത് പാലിക്കേണ്ട കാലാവസ്ഥാ നിയമങ്ങള്‍ പൈലറ്റ് പാലിച്ചിട്ടില്ലേ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: ഊട്ടി കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തിനിടയാക്കിയ ഹെലി കോപ്ടര്‍ അപകടത്തെ കുറിച്ചുള്ള വ്യോമ സേനയുടെ അന്വേഷണം പൂര്‍ത്തിയായതായി. ഹെലികോപ്ടര്‍ തകര്ന്നുവീണതിനുള്ള കാരണ മെന്നതെന്ന് കൃത്യമായി പഠനം നടത്തിയ സംഘം റിപ്പോര്‍ട്ട് വ്യോമ സേനാ മേധാവിക്കും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും മോശം കാലാവസ്ഥയും കാഴ്ച പരിമിതിയുമാണ് അപകടത്തിനിടയാക്കിയത് എന്ന നിഗമനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് സൂചനയുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൈലറ്റിന്റെ അശ്രദ്ധയാണോ അപകടത്തിനിരയാക്കിയതെന്ന് അന്വേഷിച്ചിട്ടുണ്ട്. കുന്നുകളുള്ള പ്രദേശത്ത് പാലിക്കേണ്ട കാലാവസ്ഥാ നിയമങ്ങള്‍ പൈലറ്റ് പാലിച്ചിട്ടില്ലേ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കപ്പെട്ടിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന ആരും ജീവനോടെ രക്ഷപ്പെട്ടിട്ടില്ല എന്നതിനാല്‍ അപകടം നടന്ന സമയത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ് എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുന്നതിന് സാധിക്കുന്നില്ല.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെനിഗമനത്തില് മഞ്ഞു മൂടിയ കാലാവസ്ഥയില്‍ ഉയരത്തെ സംബന്ധിച്ച് കൃത്യമായ ധാരണ ലഭിക്കാത്തതായിരിക്കും എംഐ 17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റിന് അപകടം പിണയാന്‍ കാരണമായിരിക്കുക എന്നാണ്. ലാന്റ് ചെയ്യുന്നതിന്റെ ഏഴ് മിനുറ്റ് മുമ്പാണ് രഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഡിസംബര്‍ എട്ടിന് രാവിലെ കൂനൂര്‍ വെല്ലിങ് ടണിലെ സൈനിക സ്ക്കൂളില്‍ പരിപാടിയില്‍ പങ്കെടുക്കാനായി വരികയായിരുന്നു സംയുക്ത സേനാ മേധാവി.
RELATED STORIES
എമ്പുരാന് കണ്ട് പിണറായി; ''കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും...
30 March 2025 7:48 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന്...
30 March 2025 7:00 AM GMT