Sub Lead

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം; ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം; ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
X

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റും യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയും നമ്മുടെ ഇടപെടലുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ മേഖലയില്‍ യുഎഇയുമായി 2015ല്‍ ഒപ്പുവച്ച ധാരണാപത്രം 2018ല്‍ അവസാനിച്ചു. 2019ല്‍ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മില്‍ നടന്ന യോഗത്തില്‍ പുതിയ ധാരണാപത്രം ഒപ്പിടാന്‍ യുഎഇ പക്ഷം നിര്‍ദേശിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയില്‍ ദേശീയ വിദ്യാഭ്യാസ നയം 2020 കൊണ്ടുവന്ന മാറ്റങ്ങള്‍ പുതിയ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ധാരണാപത്രം, വിവര വിദ്യാഭ്യാസ കൈമാറ്റം, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന (ടിവിഇടി) ടീച്ചിംഗ് സ്റ്റാഫിന്റെ ശേഷി വികസനം, ഇരട്ട, ജോയിന്റ് ഡിഗ്രി, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

ഈ ധാരണാപത്രം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം പുനരുജ്ജീവിപ്പിക്കുകയും യോഗ്യതകളുടെ പരസ്പര അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതിന് വിവരങ്ങള്‍ കൈമാറുന്നതിനുള്ള സൗകര്യം നല്‍കുകയും ചെയ്യും. യുഎഇ, ഇന്ത്യക്കാരുടെ പ്രധാന തൊഴില്‍ സ്ഥലമായതിനാല്‍ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും ഇത് ഉള്‍ക്കൊള്ളുന്നു. ഈ ധാരണാപത്രം ഒപ്പിട്ട തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും കൂടാതെ രണ്ട് കക്ഷികളുടെയും സമ്മതത്തോടെ യാന്ത്രികമായി പുതുക്കാവുന്നതായിരിക്കും. ഒരിക്കല്‍ ഒപ്പുവെച്ചാല്‍, ഈ ധാരണാപത്രം 2015ല്‍ യു.എ.ഇ.യുമായി നേരത്തെ ഒപ്പുവച്ച ധാരണാപത്രത്തെ അസാധുവാക്കും, അതിന് തുടര്‍ന്ന് പ്രാബല്ല്യം ഉണ്ടാവില്ല.

Next Story

RELATED STORIES

Share it