Sub Lead

കൊവിഡ്: ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

ഇതുവരെ 2557 പോലിസുകാര്‍ക്കാണ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലിസ് പിആര്‍ഒ പ്രണായ് അശോക് അറിയിച്ചു.

കൊവിഡ്: ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു
X

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെ എണ്ണം 31 ആയി. രണ്ട് ദിവസത്തിനുള്ളില്‍ 102 പുതിയ കൊവിഡ് കേസുകളും മുംബൈ പോലിസില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 2557 പോലിസുകാര്‍ക്കാണ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലിസ് പിആര്‍ഒ പ്രണായ് അശോക് അറിയിച്ചു.746 പേര്‍ മാത്രമാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നതെന്ന് അശോക് അറിയിച്ചു.

മുംബൈ നഗരത്തില്‍ ഇന്നലെ 1264 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 64,139 ആണ് ആകെ കേസുകള്‍.സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും മാസ്‌കുകള്‍ ഇല്ലാതെ കറങ്ങുന്നവര്‍ക്കുമെതിരേ പോലിസ് നിലവില്‍ കര്‍ശന നടപടി സ്വീകരിക്കുനുണ്ട്. കണ്ടെയ്‌നര്‍ സോണുകളില്‍ ആളുകളുടെ സമ്പര്‍ക്കം നിയന്ത്രിക്കുന്നതിന് സംസ്ഥാന റിസര്‍വ് പോലിസ് സേനയില്‍ (എസ്ആര്‍പിഎഫ്) കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മുംബൈയില്‍ 800 ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it