Sub Lead

കൊറോണ വ്യാജപ്രചാരണം; ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊവിഡ് തുടങ്ങിയതുമുതല്‍ അവധി പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരേ സഹപ്രവര്‍ത്തകനും മറ്റും അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് ഇവരുടെ കുറിപ്പിലുണ്ടായിരുന്നത്

കൊറോണ വ്യാജപ്രചാരണം; ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് വ്യാജപ്രചാരണം നടത്തിയതില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ന്യൂമാഹിയിലെ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായത്. രക്തസമ്മര്‍ദ്ദം കുറയാനുള്ള 20 ഗുളികകള്‍ ഒന്നിച്ചു കഴിച്ചതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ആരോഗ്യപ്രവര്‍ത്തക.

സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആരോഗ്യപ്രവര്‍ത്തക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുവെന്നായിരുന്നു പ്രചാരണം. പൊതുപ്രവര്‍ത്തകനും സഹപ്രവര്‍ത്തകനും ഉള്‍പ്പെടെ നാലുപേരാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകയെ ക്വാറന്റൈന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിനു പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്. കൊവിഡ് തുടങ്ങിയതുമുതല്‍ അവധി പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരേ സഹപ്രവര്‍ത്തകനും മറ്റും അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് ഇവരുടെ കുറിപ്പിലുണ്ടായിരുന്നത്.


Next Story

RELATED STORIES

Share it