Sub Lead

കൊവിഡ്: മഹാരാഷ്ട്രയില്‍ 14000ലധികം കേസുകള്‍; 355 മരണം

കൊവിഡ്:  മഹാരാഷ്ട്രയില്‍ 14000ലധികം കേസുകള്‍; 355 മരണം
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 14000ലധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 14,718 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 355 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ സംസ്ഥാനത്ത് 14,888 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 295 മരണങ്ങളും റിപോര്‍ട്ടു ചെയ്തു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതര്‍ 7,33,568 ആയി ഉയര്‍ന്നു. ഇതില്‍ 5,31,563 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,78,234 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 23,444 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പൂനെയില്‍ 3,804 പുതിയ കേസുകളും 62 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. നഗരത്തില്‍ ഇപ്പോള്‍ 1,53,141 പോസിറ്റീവ് കേസുകളും 3,804 മരണങ്ങളുമുണ്ട്.

അതേസമയം തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും ആറായിരത്തോളം കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് ബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 24 മണിക്കൂറിനിടെ 5870 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.


Next Story

RELATED STORIES

Share it